സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും ജനപ്രിയതയുള്ളത് ഇന്ത്യന്‍ ആര്‍മിക്ക്

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഏറ്റവും ജനപ്രിയതയുള്ളത് ഇന്ത്യന്‍ ആര്‍മിക്ക്. അമേരിക്കയുടെ ചാര സംഘടനയായ സി.ഐ.എ, പൊലീസ് ഏജന്‍സിയായ ഫെഡറല്‍ ബ്യൂറോ ഒഫ് ഇന്‍വെസ്റ്റിഗേഷന്‍, നാസ, പാകിസ്ഥാന്‍ സൈന്യം തുടങ്ങിയ വിദേശ സംഘടനകളെ പിന്തള്ളിയാണ് ഇന്ത്യന്‍ ആര്‍മി ഒന്നാം സ്ഥാനത്ത് എത്തിയത്. വിവിധ ഫേസ്ബുക്ക് പേജുകള്‍ക്ക് റാങ്ക് നിശ്ചയിക്കുന്ന പീപ്പിള്‍ ടോക്കിംഗ് എബൗട്ട് ദാറ്റ് (പി.ടി.എ.ടി) ന്റെ രണ്ടു മാസം മുന്പുള്ള റാങ്കിംഗിലും ഇന്ത്യന്‍ ആര്‍മിയായിരുന്നു മുന്നില്‍. പേജുകളെ കുറിച്ച് ഏറ്രവും കൂടുതല്‍ പേര്‍ ചര്‍ച്ച ചെയ്യുന്നത് അടിസ്ഥാനമാക്കിയാണ് റാങ്ക് നിശ്ചിയിക്കുന്നത്.
2.9 മില്യണ്‍ ലൈക്കുകളുള്ള ഇന്ത്യന്‍ ആര്‍മിയുടെ ഫേസ്ബുക്ക് പേജ് 2013 ജൂണ്‍ ഒന്നിനാണ് നിലവില്‍ വന്നത്. ട്വിറ്ററിലും ഇന്ത്യന്‍ ആര്‍മി സജീവമാണ്. 4,47,000 പേരാണ് ട്വിറ്റില്‍ ഇന്ത്യന്‍ ആര്‍മിയെ പിന്തുടരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























