ക്ലാസിലിരുന്ന് ബഹളം വച്ച രണ്ടാം ക്ലാസുകാരനെ മര്‍ദ്ദിച്ചതില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

ജമ്മുവില്‍ ക്ലാസിലിരുന്ന് ബഹളം വച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ അടിച്ച് പരിക്കേല്‍പ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കുപ്‌വാരയിലെ ഹാന്റ്‌വാരയിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപകനാണ് അറസ്റ്റിലായത്.
ക്ലാസിലിരുന്ന് കുട്ടി ബഹളമുണ്ടാക്കിയതാണ് അദ്ധ്യാപകനെ ചൊടിപ്പിച്ചത്. ഇതോടെ വടിയെടുത്ത് എട്ടു വയസുകാരന്റെ പുറത്ത് അടിക്കുകയായിരുന്നു. കുട്ടിയുടെ പുറത്ത് മുഴുവനും തിണര്‍ത്ത പാടുകളുണ്ട്. വീട്ടിലെത്തിയ കുട്ടി വിവരം മാതാപിതാക്കളോട് പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അദ്ധ്യാപകനെതിരെ കേസ് എടുത്തിരിക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























