അതെല്ലാം വ്യക്തിയുടെ സ്വാതന്ത്യം… അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

രാജ്യത്ത് അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ അറിയിച്ചു.
ഒരു വെബ്‌സൈറ്റ് നിരോധിച്ചാലും മറ്റൊരു പേരില്‍ അതേ സൈറ്റ് പ്രത്യക്ഷപ്പെട്ടേക്കാം. ഇത്തരം വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കണോ എന്നത് മുതിര്‍ന്നവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം പ്രായോഗികമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























