അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീം കോടതിയോട് കേന്ദ്രം

ബാല ലൈംഗികത പ്രചരിപ്പിക്കുന്നവ ഒഴികെയുള്ള അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാകില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയിലെ അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഡോര്‍ സ്വദേശിയായ കമലേഷ് വാസ്വാനി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഗവണ്‍മെന്റിന് സദാചാര പൊലീസാകണമെന്നില്ല.
അത് വ്യക്തിയുടെ സംസാരിക്കാനും ആസ്വദിക്കാനുമുള്ള അവകാശത്തെ ചോദ്യം ചെയ്യലാണ്. സംസ്ഥാനങ്ങള്‍ക്ക് ജനങ്ങളുടെ കിടപ്പ്മുറിയില്‍ കയറി അവര്‍ കാണുന്നതെന്താണെന്ന് പരിശോധിക്കാനാകില്ലെന്ന് ഗവണ്‍മെന്റിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു.
അശ്ലീല സൈറ്റുകള്‍ നിരോധിക്കുന്നതിനെപ്പറ്റി സമൂഹത്തിലും പാര്‍ലമെന്റിലും വിശാലമായ ചര്‍ച്ച നടത്തണമെന്ന് ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അദ്ധ്യക്ഷനായ കോടതി ബഞ്ചിന് മുന്നില്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ രോഹ്താഗി പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് സര്‍വ്വാധിപത്യ നിലപാടെടുക്കാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























