സച്ചിനില്‍നിന്നും ഭാരത രത്‌ന പിന്‍വലിക്കണമെന്ന ഹര്‍ജി കോടതി തള്ളി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് രാജ്യം നല്‍കിയ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്‌ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി തള്ളി. വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്നും ഹര്‍ജിക്കാരന് ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഭോപ്പാലില്‍നിന്നുള്ള സാമൂഹിക പ്രവര്‍ത്തകന്‍ വി.കെ നസ്വയാണ് സച്ചിനെതിരെ കോടതിയെ സമീപിച്ചത്. ഭാരത രത്‌ന ജേതാവായ സച്ചിന്‍ പുരസ്‌കാരം സ്വീകരിച്ച ശേഷവും വാണിജ്യ പരസ്യങ്ങളില്‍ അഭനയിക്കുന്നുവെന്നും ഇതുവഴി നിയമ വിരുദ്ധമായി പണം സമ്പാദിക്കുന്നുവെന്നുമാണ് നസ്വ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
മുമ്പ് ഹര്‍ജി പരിഗണിച്ച കോടതി, ഭാരത രത്‌ന ജേതാവിന് സര്‍ക്കാര്‍ ഇതര വാണിജ്യ പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി സോളിസിറ്റര്‍ ജനറല്‍ ജിതേന്ദ്ര ജയിനെ കോടതി ചുമതലപ്പെടുത്തിയിരുന്നു. വീണ്ടും ഹര്‍ജി പരിഗണിച്ച കോടതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമേ ഇടപെടാന്‍ കഴിയൂ എന്ന് വ്യക്തമാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























