അണ്ണാ ഹസാരെയ്ക്ക് വധഭീഷണി, എഎപിയെ പിന്തുണച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി

സ്വാതന്ത്ര്യ സമരസേനാനിയും സാമുഹീകപ്രവര്‍ത്തകനുമായ അണ്ണാ ഹസാരെയ്ക്ക് വധഭീഷണി. കത്തിലൂടെയാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ആംആദ്മി നേതാവ് അരവിന്ദ് കെജരിവാളിനെ പിന്തുണച്ചാല്‍ വധിക്കുമെന്നാണ് ഭീഷണി. സംഭവത്തില്‍ പൂനെ അഹമ്മദ്‌നഗര്‍ പോലീസ് കേസെടുത്തു. അണ്ണാ ഹസാരെയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
2013ല്‍ പൂനെയില്‍ വെടിയേറ്റ് മരിച്ച നരേന്ദ്ര ദബോല്‍ക്കറിന്റെ അതേ വിധി തന്നെയാകും ഹസാരെയേക്കും ഉണ്ടാവുക എന്നും മഹാരാഷ്ട്രയിലെ സ്വഗ്രാമമായ റലേഗന്‍ സിദ്ധിയില്‍ തന്നെ കഴിയുന്നതാകും അദ്ദേഹത്തിന് നല്ലെതെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡിലെ അഞ്ഞൂറ്റിയാറാം വകുപ്പ് പ്രകാരം( ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍)അഹ്മദ്‌നഗര്‍ ജില്ലയിലെ പാര്‍നെര്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























