പിടിയിലായ പാക് തീവ്രവാദിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു

ജമ്മുകാശ്മീരിലെ ഉധംപൂരില്‍ ആക്രമണം നടത്തുന്നതിനിടെ പിടിയിലായ പാകിസ്ഥാന്‍ തീവ്രവാദി മുഹമ്മദ് നവേദ് യാക്കൂബിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് കസ്റ്റഡി. അതിനിടെ നവേദ് അടക്കമുള്ള ഭീകരര്‍ക്ക് സാന്പത്തിക സഹായം നല്‍കിയ ബിസിനസുകാരനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഘാംഗങ്ങള്‍ക്ക് വീതിച്ചു നല്‍കാനായി ഒരാള്‍ അഞ്ച് ലക്ഷം രൂപ തന്നെയും കൂടെയുണ്ടായിരുന്ന മുഹമ്മദ് നോമനെയും ഏല്‍പ്പിച്ചിരുന്നുവെന്നാണ് നവേദ് നേരത്തെ മൊഴി നല്‍കിയിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ നോമന്‍ കൊല്ലപ്പെടുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























