രാജ്കുമാര്‍ ഹിറാനിയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്ക്

ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്ക്. ബാന്ദ്രയിലെ പാലി ഹില്ലിലെ സ്റ്റുഡിയോയില്‍ വച്ചാണ് അപകടമുണ്ടായത്. സുഹൃത്തിന്റെ പുതിയ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെ തെന്നിമറിയുകയായിരുന്നു. ബാന്ദ്രയിലെ ലിലാവതി ആശുപത്രിയിലാണ് ഹിറാനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തില്‍ ഹിറാനിയുടെ താടിയെല്ലിനു പൊട്ടലേറ്റതായും മറ്റ് ഗുരുതര പരിക്കുകളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ബോളിവുഡിലെ സൂപ്പര്‍ ഹിറ്റുകളായ മുന്നാഭായി എംബിബിഎസ്, 3 ഇഡിയറ്റ്‌സ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഹിറാനി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























