ദാവൂദ് 2013ല്‍ കീഴടങ്ങാന്‍ താല്‍പര്യം കാണിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍, ഇതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിട്ടില്ലായിരുന്നുവെന്ന് മന്‍മോഹന്‍ സിങ്

അധോലോകനായകനും മുംബൈ ഭീകരാക്രമണക്കേസിലെ പ്രധാനപ്രതി ദാവൂദ് ഇബ്രാഹിം 2013ലും ഇന്ത്യയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. യുപിഎ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിരുന്നു. മഹാരാഷ്ട്രമുഖ്യമന്ത്രിയായിരുന്ന ശരത്പവാറിനോട് ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിരസിക്കുകയായിരുന്നു. പാര്‍ട്ടി നേതൃത്വവുമായും സര്‍ക്കാരുമായും വിഷയത്തില്‍ ചര്‍ച്ച നടത്തി.
ദാവൂദിനെ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് മന്‍മോഹന്‍ സിങ്ങും മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു കാര്യത്തെപ്പറ്റി ഓര്‍മയില്ലെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു.
അതേസമയം, ദാവൂദിന്റെ തിരിച്ചുവരവിനെക്കുറിച്ച് ചര്‍ച്ച നടന്നിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാര്‍ട്ടിയും പ്രധാനമന്ത്രിയുടെ ഓഫിസും സംഭവത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നാണ് പിഎംഒയിലെ മുന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























