എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളിലെ സൗജന്യ ബാഗേജ് പരിധി 25 കിലോയായി ഉയര്‍ത്തി

എയര്‍ ഇന്ത്യ ആഭ്യന്തര സര്‍വീസുകളിലെ സൗജന്യ ബാഗേജ് പരിധി ഉയര്‍ത്തി. ഇക്കണോമിക് ക്‌ളാസ് യാത്രികര്‍ക്ക് ഇനി മുതല്‍ സൗജന്യമായി 25 കിലോ വരെ ബാഗേജ് അനുവദിക്കും. ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം നിലവില്‍ വരും. മറ്റ് വിമാനക്കമ്പനികള്‍ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ചുകൊണ്ടിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് ആശ്വാസമായെത്തിയിരിക്കുന്നത്. നിലവില്‍ പതിനഞ്ച് കിലോ ആണ് സൗജന്യ ബാഗേജ് പരിധി. ഇത് പത്ത് കിലോ കൂടി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. കൂടാതെ, കുട്ടികള്‍ക്കും പത്ത് കിലോ വരെ സൗജന്യ ബാഗേജ് എയര്‍ ഇന്ത്യ അനുവദിച്ചിട്ടുണ്ട്.
2016 ഫെബ്രുവരി 7 വരെയാണ് യാത്രികര്‍ക്ക് ഈ സൗജന്യം ബാധകം. ഈ കാലയളവിലേക്ക് ബുധനാഴ്ചയ്ക്കു മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കും സൗജന്യം ബാധകമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























