ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടി തുടങ്ങി

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ ഇന്ത്യയിലെത്തിക്കാനുള്ള സിബിഐയുടെ നടപടി ക്രമങ്ങള്‍ തുടങ്ങി. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഐ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തു നല്‍കി. ഇന്റര്‍പോളിനെ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും ഉതുപ്പിനെ നാട്ടിലെത്തിക്കുക. ഇതിനായി യുഎഇയില്‍ പ്രാഥമിക വിചാരണ നടത്തും.
ഉതുപ്പിനെതിരായ തെളിവുകള്‍ അറബിയിലേക്ക് മാറ്റി എഴുതുന്ന നടപടിക്രമവും സിബിഐ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് ഉതുപ്പ് വര്‍ഗീസ് ഇന്റര്‍പോളിന്റെ പിടിയിലായത്. അബുദാബിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ ഉതുപ്പിനെ അറസ്റ്റു ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























