തമിഴ്നാട് പടക്കശാലയിൽ തീപിടുത്തെ തുടർന്ന് വൻ പൊട്ടിത്തെറി! 5 പേര് മരണപെട്ടു; സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായ പരിക്ക്, അഗ്നിശമന സേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നുവരുന്നു
തമിഴ്നാട് പടക്കശാലയിൽ തീപിടുത്തെ തുടർന്ന് വൻ രീതിയിലെ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് പേര് മരിച്ചതായാണ് വിവരണം. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.
കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. അഗ്നിശമന സേനയുടെയും, പോലീസിന്റെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നുവരികയാണ്.
https://www.facebook.com/Malayalivartha