മുംബൈ കടല്‍തീരത്ത് 1000 രൂപയുടെ നോട്ടുകള്‍ ഒഴുകിയെത്തി

ഇന്നലെ മുംബൈയില്‍ ഗേറ്റ് വേ ഓഫ് ഇന്ത്യ സ്മാരകത്തിനു സമീപത്തുള്ള കടല്‍ തീരത്ത് 1000 രൂപയുടെ നോട്ടുകള്‍ ഒഴുകിയെത്തി. നോട്ടുകള്‍ ഒഴുകുന്നുവെന്ന വാര്‍ത്ത പരന്നതിനെത്തെുടര്‍ന്ന് നിരവധിയാളുകള്‍ നോട്ടുകള്‍ പെറുക്കാന്‍ കടലിലിറങ്ങി. എവിടെ നിന്നാണു പണം ഒഴുകിവന്നതെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല. നോട്ടുകള്‍ കടലിലൊഴുകുന്നു എന്ന വാര്‍ത്ത വ്യാപിച്ചതോടെ പൊലീസ് സംഘവും സ്ഥലത്തെത്തി.
സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് കടലിലൊളിപ്പിച്ച ഹവാലപ്പണം ആകാമിതെന്ന് സംശയിക്കപ്പെടുന്നു. എന്നാല്‍ ഇവയ്‌ക്കൊന്നിനും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. റേഡിയോ ക്ലബിനെയും കടലിനെയും വേര്‍തിരിക്കുന്ന സംരക്ഷണ ഭിത്തിയിലാണ് നോട്ടുകള്‍ വന്നടിഞ്ഞിരുന്നത്.
പ്രാദേശിക മീന്‍പിടുത്തക്കാരും, നീന്തല്‍ക്കാരും വഴിവാണിഭക്കാരുമാണ് ഒഴുകിവന്ന നോട്ടുകള്‍ ആദ്യം കണ്ടത്. കൂടുതലും ആയിരം രൂപയുടെ നോട്ടുകളാണ്. കൊളാബയില്‍ നിന്നും കഫേ പരേഡില്‍ നിന്നും വരെ നോട്ടുപെറുക്കാന്‍ നിരവധിപ്പേരെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























