Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി രണ്ട് ദിവസം മാത്രം.... സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനായി ഇന്ത്യ ഒരുങ്ങി കഴിഞ്ഞു, കനത്ത സുരക്ഷയിലാകും സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക

13 AUGUST 2015 09:33 AM IST
മലയാളി വാര്‍ത്ത.

ഇനി വെറും രണ്ട് ദിവസം മാത്രം. രാജ്യ തലസ്ഥാനം 69-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തത്രപാടിലാണിപ്പോള്‍. എവിടെയും ആഘോഷിക്കാനുള്ള തിരക്ക്. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാകും സ്വാതന്ത്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുക.
ആഘോഷങ്ങളുടെ മാറ്റ് കൂട്ടാന്‍ രാജ്യത്തെ സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ജഗ്‌മോഹന്‍ കനോജിയ തയാറാക്കിയ പട്ടം കാഴ്ചകാരില്‍ കൗതുകമുണര്‍ത്തി. സ്വാതന്ത്ര്യസമര സേനാനികളായ ഭഗത് സിംഗ്, റാണി ലക്ഷ്മി ഭായി, സുഭാഷ് ചന്ദ്ര ബോസ് എന്നിവര്‍ക്കു പുറമെ സ്വതന്ത്ര ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാരുടേയും രാഷ്ട്രപതിമാരുടേയും ഫോട്ടോയുള്‍പ്പെടുത്തിയാണു സ്വാതന്ത്ര്യ ദിന സ്‌പെഷല്‍ പട്ടം തയാറാക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 15ന് ഡല്‍ഹിയില്‍ ഭീകരവാദികളുടെ ആക്രമണമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഡല്‍ഹിയില്‍ പഴുതടച്ച സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. എയര്‍പോര്‍ട്ട്, റയില്‍വേ, മെട്രോ സ്‌റ്റേഷനുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കി. മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിന്റെയും പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും ജമ്മുകശ്മീരിലെ ഉധംപൂരിലും നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയിലാണ് ഇത്തവണ രാജ്യം സ്വാതന്ത്യ ദിനം ആഘോഷിക്കുന്നത്.
പാക്ക് അധിനിവേശ കശ്മീരിലെ ലഷ്‌കറെ തയിബ ക്യാംപില്‍ നിന്നും ഒന്‍പത് ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഇവര്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്ന ചെങ്കോട്ടയിലും പരിസരത്തുമായി 1,550 സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിനൊപ്പം പതിനായിരം പോലീസുകാരെയും സുരക്ഷയ്ക്കായി വിന്യസിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (9 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (9 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (9 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (10 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (10 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (10 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (11 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (11 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (11 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (11 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (11 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (11 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (12 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (12 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (12 hours ago)

Malayali Vartha Recommends