പാക് ഭീകരനെ പിടികൂടിയ രണ്ട് ഗ്രാമീണര്‍ക്ക് ശൗര്യചക്രാ നാമനിര്‍ദ്ദേശം; ഇരുവര്‍ക്കും പൊലീസ് സേനയില്‍ നിയമനം

ഉധംപൂരില്‍ ആക്രമണം നടത്തിയ പാക് ഭീകരന്‍ മുഹമ്മദ് നവേദിനെ പിടികൂടിയ രണ്ട് ഗ്രാമീണരെ ധീരതയ്ക്കുള്ള സൈനിക ബഹുമതിയായ ശൗര്യചക്രയ്ക്ക് ജമ്മുകാശ്മീര്‍ പൊലീസ് നാമനിര്‍ദ്ദേശം ചെയ്തു.
ഉധംപൂരിലെ ചിര്‍ദി ഗ്രാമത്തിലെ നിവാസികളായ രാകേഷ് കുമാര്‍ ശര്‍മ്മ, വിക്രംജിത് എന്നിവരെയാണ് ശൗര്യചക്രയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തത്. ഇരുവരെയും പൊലീസ് സേനയിലേക്ക് നിയമിക്കാനും ജമ്മു-കാശ്മീര്‍ പൊലീസ് തീരുമാനിച്ചു.
രാകേഷ് ശര്‍മ്മയെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നല്‍കിക്കഴിഞ്ഞു. അതേസമയം, വിക്രംജിത്തിന്റെ നിയമനത്തിന് വിദ്യാഭ്യാസ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ച് പൊലീസ് സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുകയാണ്.
തങ്ങളെ ബന്ദിയാക്കിയ ലഷ്‌കര്‍റേ ത്വയ്ബ ഭീകരനെ അതിസാഹസികമായി കീഴടക്കി പൊലീസിനു കൈമാറുകയായിരുന്നു രാകേഷ് കുമാറും വിക്രംജിത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























