എന്റെ കഞ്ചാവ് തോട്ടം നശിപ്പിച്ച നീയൊക്കെ അനുഭവിക്കും! പാര്‍ലമെന്റ് വളപ്പില്‍ കഞ്ചാവ് കൃഷി നടത്തിയതിന് ഗോത്ര രാജാവ് അറസ്റ്റില്‍; ചെടികള്‍ വലിച്ചെറിഞ്ഞ് പൊലീസുകാര്‍: കഞ്ചാവ് ചെടികളില്‍ കെട്ടിപ്പിടിച്ച് കിടന്ന് രാജാവിന്റെ പ്രതിഷേധം

കഞ്ചാവ് കൃഷി നടത്തിയ ഗോത്രരാജാവിനെ അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയുടെ പാര്‍ലമെന്റും പ്രസിഡന്റ് സിറില്‍ രാമഫോസയുടെ ആസ്ഥാനമന്ദിരവും അടങ്ങുന്ന പ്രിട്ടോറിയയിലെ യൂണിയന്‍ ബില്‍ഡിങ്‌സ് വളപ്പിലാണ് കഞ്ചാവ് കൃഷി നടത്തിയത്.
ഗോത്രരാജാവ് കിങ് ഖൊയ്‌സാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഖൊയ്‌സാന്‍ നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ വലിച്ചുപറിച്ച് ദൂരെയെറിയുന്നതിന്റെയും ഇത് തടയാനായി കഞ്ചാവ് ചെടികളില്‍ കെട്ടിപ്പിടിച്ച് ഖൊയ്‌സാന്‍ രാജാവ് പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഖൊയ്‌സാന്‍ ഗോത്രങ്ങളിലെ അംഗങ്ങള്‍ സമരവുമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതിനിടെയാണു ഗോത്രത്തലവന്‍ കഞ്ചാവു കൃഷി നടത്തിയത്. ദഗ്ഗ എന്നാണ് കഞ്ചാവ് ദക്ഷിണാഫ്രിക്കയില്‍ അറിയപ്പെടുന്നത്.
തന്റെ കഞ്ചാവ് കൃഷി നശിപ്പിച്ചതിലൂടെ പൊലീസ് വിനാശം ക്ഷണിച്ചുവരുത്തിയെന്നും യുദ്ധം പ്രഖ്യാപിക്കുന്നെന്നും ഖൊയ്‌സാന്‍ രാജാവ് ആഹ്വാനമിറക്കിയതോടെ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ അനധികൃതമായി കഞ്ചാവ് കൃഷി ചെയ്തു, കൊവിഡ് വ്യാപനം ശക്തമായിരിക്കെ മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് നിന്നു തുടങ്ങിയവയാണ് ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍. രാജാവിനെ വിട്ടുകിട്ടാനായി ഖൊയ്‌സാന്‍ ഗോത്രവംശജര്‍ ഇന്നലെ ഗോത്ര ആചാരങ്ങളും പ്രാര്‍ഥനകളും നടത്തി. തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ പോലും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ തയാറാകുന്നില്ലെന്നു ഖൊയ്‌സാന്‍ രാജാവിന്റെ ഭാര്യയും ഗോത്രവംശജരുടെ റാണിയുമായ സിന്തിയ പറഞ്ഞു.
ഇവരും രാജാവിനൊപ്പം ഇവിടെ സമരത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. ഈ സമരത്തിന്റെ വാര്‍ത്തയും ചിത്രങ്ങളും ചിരി പടര്‍ത്തിയതോടൊപ്പം ദക്ഷിണാഫ്രിക്കയില്‍ ഏറെ വിവേചനവും ദുരിതവും നേരിടുന്ന ഒരു ജനതയുടെ കഥയിലേക്കും കൂടിയാണു കൊണ്ടെത്തിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഖൊയ്‌ഖൊയ്, സാന്‍ എന്നീ ഗോത്രങ്ങള്‍ യോജിച്ചാണു ഖൊയ്‌സാന്‍ ഗോത്രമുണ്ടായത്.
രാജ്യത്തെ ആദ്യത്തെ ജനതയെന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും സംസ്‌കാരവും നഷ്ടമാകുന്ന മട്ടാണ്. ദക്ഷിണാഫ്രിക്കയുടെ കൊളോണിയല്‍ കാലഘട്ടത്തില്‍ യൂറോപ്യരില്‍ നിന്നും പിന്നീട് ജനാധിപത്യ കാലഘട്ടത്തില്‍ സര്‍ക്കാരില്‍ നിന്നും ഈ പ്രാചീന ജനത അവഗണനകള്‍ ഏറ്റുവാങ്ങുകയാണെന്നാണ് നിരീക്ഷകര്‍ ഒന്നടങ്കം പറയുന്നത്.
പ്രകൃതിയോട് വളരെയേറെ ഇണങ്ങി ജീവിക്കുന്ന ഇവര്‍ക്ക് ഔഷധമൂല്യമുള്ള ചെടികളും സസ്യങ്ങളും കണ്ടെത്താനും അതു സംസ്‌കരിക്കാനും വലിയ കഴിവുണ്ട്. കാലാവസ്ഥാ വ്യതിയാനവും വന്‍തോതിലുള്ള വ്യവസായവത്കരണവും ഖൊയ്‌സാന്‍ ഗോത്രത്തിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ആഘാതങ്ങളുണ്ടാക്കുകയും അവയുടെ ജനസംഖ്യ വന്‍തോതില്‍ കുറയ്ക്കുകയും ചെയ്തു. ഇന്ന് മൂവായിരത്തില്‍ താഴെ മാത്രമാണ് ഈ ആദിമ ജനതയുടെ മൊത്തം ജനസംഖ്യ. അടുത്തിടെ ഇവരുടെ ഗ്രാമത്തിലേക്ക് വ്യവസായ പദ്ധതി വരുന്നതിനെതിരെ ഇവര്‍ സമരവും ചെയ്തിരുന്നു.
" f
https://www.facebook.com/Malayalivartha