ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ ആംആദ്മി പാര്‍ട്ടി എം എല്‍ എ സോമനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഭാര്യ ലിപിക മിത്ര നല്‍കിയ പരാതിയിലാണ് ഡല്‍ഹി പോലീസ് സോമനാഥ് ഭാരതിക്കെതിരെ ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും കേസെടുത്തത്.
ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഭാരതി ഒളിവിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആംആദ്മി പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി യോഗം സോമനാഥ് ഭാരതിക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























