Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കാര്‍ ഒന്നിച്ചു, മുതലാളി മുട്ടുമടക്കി... പ്രൊഫൈല്‍ ത്രിവര്‍ണമാക്കിയാല്‍, ഇന്റര്‍നെറ്റ് ഓര്‍ഗിനുള്ള പിന്‍തുണയാകില്ലെന്ന് ഫെയ്‌സ് ബുക്ക്

29 SEPTEMBER 2015 11:47 AM IST
മലയാളി വാര്‍ത്ത.

ലോകം മുഴുവനും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഡിജിറ്റല്‍ ഇന്ത്യ എന്ന മോഡി സര്‍ക്കാരിന്റെ പദ്ധതി. എന്താണ് ഡിജിറ്റല്‍ ഇന്ത്യ? ഇന്ത്യയില്‍ എല്ലായിടത്തും എല്ലാവരിലേക്കും ഇന്റര്‍നെറ്റ് സൗകര്യം എത്തിക്കുകയും ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയാണ് ഡിജിറ്റല്‍ ഇന്ത്യ. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ഷനും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈഫൈ സംവിധാനവും ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന പദ്ധതി, നിലവില്‍ വരുന്നതോടെ പുതുതായി പതിനെട്ടു ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു. 2019ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി ഐടി മേഖലയില്‍ നാലര ലക്ഷം കോടി രൂപയുടെ നിക്ഷേപം നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്.
രാജ്യത്ത് കര്‍ഷകര്‍,ദരിദ്രര്‍ തുടങ്ങീ എല്ലാവര്‍ക്കും ഇഗവേണന്‍സും ഇകൊമേഴ്‌സും ഉള്‍പ്പടെ എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളുമെത്തിക്കുക, ഐടി ഉല്‍പന്നങ്ങളുടെ ഇറക്കുമതി കുറച്ചു ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കുക, ഐടി മേഖലയില്‍ നാലര ലക്ഷം രൂപയുടെ വന്‍നിക്ഷേപവും 18 ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുക, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് സഹായം നല്‍കുക, മികച്ച സൈബര്‍ സുരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുക, എല്ലാ സ്‌കൂളുകളിലും സര്‍വ്വകലാശാലകളിലും ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭ്യമാക്കുക, നഗരങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ വൈഫൈ സംവിധാനം നടപ്പിലാക്കുക ഇതൊക്കെയാണ് ഈ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ദേശസ്‌നേഹത്തിന്റെ പേരില്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ കുടുതല്‍ പേരും പിന്തുണച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ത്രിവര്‍ണ്ണ പതാകയുടെ നിറങ്ങള്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക് ആക്കുന്നതെന്ന പ്രചാരണം തട്ടിപ്പാണെന്ന് ആരോപണം ഉയരുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റിക്ക് ഭീഷണിയെന്ന് വിലയിരുത്തിയിട്ടുള്ള ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന ഫേസ്ബുക് പദ്ധതിയെ സഹായിക്കുന്ന കോഡ് ഈ പ്രചരണത്തില്‍ ഉപയോഗിച്ചിരിക്കുന്നുവെന്നാണ് ആരോപണത്തിന് അടിസ്ഥാനം. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള പ്രൊഫൈല്‍ പിക് മാറ്റല്‍ പ്രചരണം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് തന്റെ പ്രൊഫൈല്‍ ഇന്ത്യന്‍ ദേശീയ പതാകയുടെ ത്രിവര്‍ണ്ണത്തിലാക്കി മാറ്റിയത്. ഇതിന് വലിയ തോതില്‍ പിന്തുണ ലഭിക്കുകയും നിരവധി പേര്‍ സ്വന്തം പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണത്തിലാക്കി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണനല്‍കുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഫേസ്ബുക്കിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്ന പ്രചരണം ഇന്റര്‍നെറ്റ് ഓര്‍ഗ് എന്ന ഫേസ്ബുക്ക് പദ്ധതിക്ക് വേണ്ടിയുള്ള രഹസ്യ പ്രചാരണമാണെന്ന ആരോപണം ഉയരുന്നത്. ഇതിനെ തുടര്‍ന്ന് ലോകമെമ്പടുമുള്ള ഇന്ത്യക്കാര്‍ ഫെയ്‌സ് ബുക്കിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വന്നു. കോടികണക്കിന് ഫെയ്‌സ് ബുക്ക് ഉപഭോക്താക്കളുള്ള ഇന്ത്യയെ തൊട്ട്് കളിക്കുന്നത് ഫെയ്‌സ് ബുക്കിന്റെ ഭാവിയെ പോലും തകര്‍ക്കുമെന്ന് വിലയിരുത്തലിനെ തുടര്‍ന്നാണ് സുക്കര്‍ബര്‍ഗ് തന്നെ രംഗത്ത് വന്നിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് നടത്തിയ ഡിജിറ്റല്‍ ഇന്ത്യ ക്യാംപെയ്‌നു പിന്നാലെ ആരോപണവുമായി ലക്ഷങ്ങളാണു രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫേസ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചതിനു പിന്നാലെ പ്രത്യക്ഷപ്പെട്ട ത്രിവര്‍ണപ്രൊഫൈല്‍ പിക് ആപ്പാണ് വിവാദമായത്. ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മാര്‍ക്ക് സുക്കര്‍ബര്‍ഗും പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണപതാകയുടെ നിറമാക്കിയിരുന്നു.

എന്നാല്‍ ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്നു കാണപ്പെട്ടതോടെ വിവാദം ആളിപ്പടരുകയായിരുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന് പിന്തുണ നേടിയെടുക്കുകയാണ് ഫേസ്ബുക്കിന്റെ ലക്ഷ്യമെന്ന് സാങ്കേതികവിദഗ്ധര്‍ ആരോപിച്ചു. എന്നാല്‍ കോഡ് തയാറാക്കിയ ജീവനക്കാരുടെ ഭാഗത്തുനിന്നു വന്ന പിഴവാണിതെന്ന് ഫേസ്ബുക്ക് വക്താവ് അറിയിച്ചു.

ഡിജിറ്റല്‍ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കാരായ ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ പ്രൊഫൈല്‍ ചിത്രം മാറ്റിയാല്‍, അത് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനുള്ള പിന്തുണയായി കണക്കാക്കില്ല. ഉപയോക്താക്കള്‍ക്കുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഉടന്‍ തന്നെ കോഡില്‍ മാറ്റം വരുത്തുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

എന്താണു ഇന്റെര്‍നെറ്റ്.ഓര്‍ഗ്?
ഫേസ്ബുക്കിന്റെ വക്രബുദ്ധിയില്‍ പിറന്ന സന്തതിയാണു ഇന്റെര്‍നെറ്റ്.ഓര്‍ഗ്.ഇന്ത്യയില്‍ ഫേസ്ബുക്കും റിലയന്‍സും ചേര്‍ന്നാണു ഇന്റെര്‍നെറ്റ്.ഓര്‍ഗ് പുറത്തിറക്കിയത്.ഫേസ്ബുക്ക് തീരുമാനിക്കുന്ന കുറച്ച് വെബ്‌സൈറ്റുകള്‍ മാത്രം ഇതിലൂടെ സൗജന്യമായി ലഭിക്കും.ഇതോടെ ഫേസ്ബുക്ക് തീരുമാനിക്കുന്ന ഏതാനം ചില വെബ്‌സൈറ്റുകള്‍ക്കുള്ളില്‍ ആളുകള്‍ തളച്ചിടപ്പെടും.ഇന്റെര്‍നെറ്റ്.ഓര്‍ഗ് വളര്‍ന്നാല്‍ ഏവര്‍ക്കും സൗജന്യമായി ഏതു വെബ്‌സൈറ്റും തുറക്കാനുള്ള അവസരം നഷ്ടമാകും.
ഫേസ്ബുക്ക് സൗജന്യമാകുമ്പോള്‍ യൂട്യൂബും ട്വിറ്ററും അടക്കമുള്ളവയ്ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരും.ചുരുക്കത്തില്‍ ഇന്റെര്‍നെറ്റ്.ഓര്‍ഗിനുള്ളില്‍ ജനങ്ങളെ തളച്ചിട്ട് കഴിഞ്ഞാല്‍ ഇന്ന് കാണുന്നതു പോലെ സര്‍ക്കാരിനെതിരായോ ഫേസ്ബുക്കിനു ഏതിരായോ ഉള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിയ്ക്കാതെ നിഷ്പ്രയാസം തടയാന്‍ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്കാകും. സുക്കന്‍ബര്‍ഗ്ഗിന്റെ ഈ തന്ത്രത്തിനെതിരെ നിരവധി ആക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ ഇന്നു കൊച്ചിയിൽ....വിമാനത്താവളം മുതൽ കാക്കനാട് വരെയുള്ള മേഖലയിൽ ഇന്നു ഗതാഗത നിയന്ത്രണം... ജില്ലയിൽ ഡ്രോൺ പറപ്പിക്കുന്നതിനും  (10 minutes ago)

തായ്ലൻഡിനെ 94 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ടൂർണമെന്റിന് തുടക്കം...  (27 minutes ago)

തളിപ്പറമ്പിൽ സ്റ്റേജിലിട്ട് പിണറായിയെ കൂവിയിറക്കി..! ഗോവിന്ദനെ പറഞ്ഞതെ ഓർമ്മയുള്ളൂ അവസരവാദിയെ കുഴിച്ച് മൂടി ജനം  (33 minutes ago)

മൂന്ന് പേരും കട്ട ചങ്ക്..! ആനിനെ റൂമിലിട്ട് വെട്ടി.. അഞ്ജനയെ കാര്‍ കയറ്റി കൊന്നു..!കൊലയാളി അനില.. ഫ്ലാറ്റിൽ സംഭവിച്ചത്..!കഴിഞ്ഞ ആഴ്ച്ചയും  (39 minutes ago)

കടവുളേ...!4 കുട്ടികളെയും റോഡിൽ ചതച്ചരച്ച് ആ കാർ.. കുഴഞ്ഞു വീണ് 'അമ്മ..! കൂട്ട നിലവിളി..4 മരണം  (42 minutes ago)

ചേന്തിയെ രക്ഷിക്കാൻ ഉന്നത നീക്കം! മുഖ്യമന്ത്രിയെ നോക്കുകുത്തിയാക്കി പോലീസിന്റെ ശ്രമങ്ങൾക്ക് തിരിച്ചടിയോ ?  (48 minutes ago)

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്‌പെഷ്യാലിറ്റി സേവനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരനും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും സമവായത്തിൽ...  (1 hour ago)

ഭക്തിയും ആവേശവും കൈക്കരുത്തും സമ്മേളിച്ച ഉത്രട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ മേലുകരയും ബി ബാച്ചിൽ കോറ്റാത്തൂർ കൈതക്കോടിയും ജേതാക്കളായി  (1 hour ago)

ഓണം വാരാഘോഷ സമാപനശേഷം ജനങ്ങളെ പിരിച്ചുവിടുകയായിരുന്ന പൊലീസിനുനേരെ ആക്രമണം....  (1 hour ago)

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (1 hour ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (1 hour ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (2 hours ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (2 hours ago)

Malayali Vartha Recommends