ബിസിസിഐ യോഗം നാലിന്: ശശാങ്കര്‍ മനോഹര്‍ അധ്യക്ഷനാകും

അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി ബിസിസിഐയുടെ പ്രത്യേക യോഗം ഓക്‌ടോബര്‍ നാലിന് നടക്കും. മുംബൈയിലാണ് യോഗം നടക്കുകയെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു. മുന്‍ പ്രസിഡന്റ് എന്‍.ശ്രീനിവാസന്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. നാഗ്പൂരില്‍ നിന്നുള്ള അഭിഭാഷകന്‍ ശശാങ്കര്‍ മനോഹര്‍ ആയിരിക്കും ബിസിസിഐയുടെ അടുത്ത അധ്യക്ഷന്‍.
ഇത് സംബന്ധിച്ച് ധാരണയായതായും അനുരാഗ് താക്കൂര്‍ പറഞ്ഞു. ശശാങ്കര്‍ മനോഹര്‍ ഇത് രണ്ടാം തവണയാണ് ബിസിസിഐ അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. നേരത്തെ 2008 മുതല്‍ 2011 വരെയാണ് ശശാങ്കര്‍ അധ്യക്ഷപദവിയിലിരുന്നത്. ജഗ്‌മോഹന്‍ ഡാല്‍മിയയുടെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനം ഒഴിവുവന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























