2006 ലെ മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ ഇന്ന് ശിക്ഷ പ്രഖ്യാപി്ക്കും

2006 മുംബൈ ട്രെയിന്‍ സ്‌ഫോടന കേസില്‍ കുറ്റക്കാരായ 12 പേര്‍ക്കെതിരെ പ്രത്യേക മകോക കോടതി ഇന്ന് ശിക്ഷ പ്രഖ്യാപിക്കും. ഏഴ് മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട കേസിലാണ് വിധി. കഴിഞ്ഞ 11 നാണ് 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.
രാജ്യത്തെ നടുക്കിയ സ്‌ഫോടന പരന്പര കഴിഞ്ഞ് 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അതിന് കാരണക്കാരായവര്‍ക്കെതിരെ ശിക്ഷ വിധിക്കുന്നത്. 8 പേര്‍ക്ക് വധശിക്ഷയും 4 പേര്‍ക്ക് ജീവപര്യന്തവും നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം, സ്‌ഫോടക വസ്തു നിയമം, നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള നിയമം, പൊതു മുതല്‍ നശിപ്പിക്കല്‍ വിരുദ്ധ നിയമം, ഇന്ത്യന്‍ റെയില്‍വേ നിയമം, മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളിലാണ് പ്രതികള്‍ തെറ്റുകാരെന്നു കോടതി കണ്ടെത്തിയത്. മരണത്തിന്റെ വ്യാപാരികള്‍ക്ക് വധശിക്ഷ തന്നെ നല്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























