മദനി സുപ്രീം കോടതിയെ സമീപിച്ചു, തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്ന് മദനി ആവശ്യപ്പെട്ടു

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബാംഗ്‌ളൂര്‍ സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മദഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്നും മദനി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ജാമ്യം ഏകാന്ത തടവ് പോലെയാണ്. കേസിന്റെ വിചാരണ നീളുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.
കണ്ണിന്റെ ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദ്‌നി ആവശ്യപ്പെടുന്നു. ബംഗലൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























