ഡീസല്‍ വില ലിറ്ററിന് 50 പൈസ വര്‍ദ്ധി്പ്പിച്ചു, പെട്രോള്‍ വിലയില്‍ മാറ്റമില്ല

ഡീസല്‍ വില ലിറ്ററിന് അന്‍പത് പൈസ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. പുതുക്കിയ വില ബുധനാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വന്നു. അതേസമയം, പെട്രോള്‍ വിലയില്‍ മാറ്റമില്ല.
ഇതോടെ, ഡല്‍ഹിയില്‍ ഡീസല്‍ വില ലിറ്ററിന് 44.95 രൂപയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍(ഐ.ഒ.സി)? അറിയിച്ചു. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയില്‍ വിലയിലുണ്ടായ നേരിയ മാറ്റവും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ വ്യത്യസവുമാണ് ഡീസല്‍ വില പുതുക്കാനുള്ള കാരണമെന്നും ഐ.ഒ.സി വ്യക്തമാക്കി.
ഇന്ധനവിലയില്‍ സെപ്തംബര്‍ മാസം മാറ്റമുണ്ടായിരുന്നില്ല. ആഗസ്റ്റ് 31നാണ് ഒടുവില്‍ വില പുതുക്കിയത്. പെട്രോളിന് 2 രൂപയും ഡീസലിന് അന്‍പത് പൈസയും അന്ന് കുറച്ചിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതാണ് എണ്ണവില കുറയ്ക്കാന്‍ കാരണമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























