കല്‍ക്കരി പാടം അഴിമതി: താന്‍ ഉത്തരവാദിയല്ലെന്നു മന്‍മോഹന്‍ സിംഗ്

കല്‍ക്കരി പാടം അഴിമതിയില്‍ താന്‍ ഉത്തരവാദിയല്ലെന്ന് സിബിഐ അന്വേഷണ സംഘത്തോട് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. കല്‍ക്കരി പാടം അനുവദിച്ചതില്‍ പിഴവുണ്ടായതില്‍ അന്നത്തെ കല്‍ക്കരിവകുപ്പ് സെക്രട്ടറി പി.സി. പരേഖാണ് ഉത്തരവാദിയെന്നും മന്‍മോഹന്‍ സിംഗ് സിബിഐക്കു മൊഴി നല്കി. നിയമാവലികള്‍ അനുസരിച്ച് കല്‍ക്കരി പാടം അനുവദിക്കേണ്ടത് പരാഖിന്റെ ചുമതലയായിരുന്നു.
മറ്റു പലകാര്യങ്ങളില്‍ വ്യാപൃതരായതിനാല്‍ എല്ലാം ശ്രദ്ധിക്കാന്‍ സാധിച്ചില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി. 2005ല്‍ ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അഴിമതി ആരോപണമുയര്‍ന്നത്. മന്‍മോഹന്‍ സിംഗിനെതിരേ തെളിവുകളില്ലെന്ന് നേരത്തേ സിബിഐ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മന്‍മോഹന്‍ സിംഗിനെ കേസില്‍ ഉള്‍പ്പെടുത്തണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡെ ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























