വെള്ളാപ്പള്ളിയാവണം എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കണമെന്ന് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തങ്ങളുടെ താല്‍പര്യം എസ്എന്‍ഡിപി നേതൃത്വത്തെ അറിയിച്ചു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമേ ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനമെടുക്കാന്‍ കഴിയുകയുള്ളുവെന്ന് എസ്എന്‍ഡിപി വ്യക്തമാക്കി. എസ്എന്‍ഡിപി നേതൃത്വം രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ തുഷാര്‍ വെള്ളാപ്പള്ളി നയിക്കണമെന്ന ധാരണയാണ് നേരത്തേ എസ്എന്‍ഡിപി യൂണിയന്‍ ഭാരവാഹികളുടെ യോഗത്തിലുണ്ടായത്.
ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം പരിഗണിച്ചാല്‍ വെള്ളാപ്പള്ളി തന്നെ പാര്‍ട്ടിയെയും നയിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും എസ്എന്‍ഡിപി നേതൃത്വവുമായുള്ള ചര്‍ച്ചയും ഇന്നു നടക്കും. കൊല്ലത്ത് ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിനൊപ്പം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും.
വെള്ളാപ്പള്ളി നടേശന്‍, ഭാര്യ പ്രീതി നടേശന്‍, എസ്എന്‍ഡിപി വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സുഭാഷ് വാസു എന്നിവരാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























