ജോലി നിയമനം മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം മതിയെന്ന് മോദി: സര്‍ക്കാര്‍ ഇന്റര്‍വ്യൂകള്‍ നിര്‍ത്തലാക്കുന്നു

സര്‍ക്കാര്‍ മേഖലകളിലേക്കുള്ള ജൂനിയര്‍ പോസ്റ്റുകളില്‍ ജോലി നിയമനവുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂകള്‍ നടത്താന്‍ പാടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ഇന്റര്‍വ്യൂകള്‍ സ്വജനപക്ഷപാതത്തിന് അവസരമൊരുക്കുന്നുവെന്നും അതിലൂടെ ചിലര്‍ ഇത്തരത്തില്‍ ജോലി നേടിയെടുക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ജോലി നിയമനത്തില്‍ ഇന്റര്‍വ്യൂകള്‍ നടത്തേണ്ടതില്ല എന്നുമായിരുന്നു മോദിയുടെ നിര്‍ദേശം.
ഇതുപ്രകാരം അടുത്തവര്‍ഷം ജനുവരി 1 മുതല്‍ സര്‍ക്കാര്‍ ഈ ഉത്തരവ് നടപ്പിലാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജോലി നിയമനവുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌കില്‍ ടെസ്റ്റും ഫിസിക്കല്‍ ടെസ്റ്റും തീര്‍ച്ചയായും നടത്താം. എന്നാല്‍ ഇതിന് ശേഷം നടത്തുന്ന ഇന്റര്‍വ്യൂകള്‍ ഒഴിവാക്കണമെന്നാണ് മോഡിയുടെ നിര്‍ദേശം.
അഥവാ ഇന്റര്‍വ്യൂ നിര്‍ബന്ധമാണെന്ന് ഏതെങ്കിലും വകുപ്പിന് തോന്നുകയാണെങ്കില്‍ അവര്‍ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടി വരും.
ജോലി നിയമനം നടത്തേണ്ടത് മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും സ്വജനപക്ഷപാതം അതില്‍ പാടില്ലെന്നും സ്വാതന്ത്ര്യദിനത്തിലാണ് മോദി പ്രഖ്യാപിച്ചത്.
നിയമനവുമായി ബന്ധപ്പെട്ട് അഴിമതികള്‍ നടക്കുന്നുണ്ട്. പാവപ്പെട്ടവരിലേക്കും വെച്ച് പാവപ്പെട്ടവര്‍ ചെറിയ ജോലി നേടാന്‍ പോലും ഏറെ കഷ്ടപ്പെടുന്നു. പലരും ഇന്റര്‍വ്യൂകളില്‍ തഴയപ്പെടുന്നു.
ഉന്നതങ്ങളില്‍ പിടിപാടില്ലാത്തവര്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നു, ഇത്തരം സാഹചര്യങ്ങളൊന്നും ഇനി ഉണ്ടാകാന്‍ പാടില്ലെന്നാണ് മോദി പറയുന്നത്. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം ജോലി നല്‍കേണ്ടതെന്നാണ് തന്റെ അപേക്ഷയെന്നും മോദി വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























