കോണ്‍ഗ്രസ് ഖജനാവില്‍ ഫണ്ടില്ല, പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ എംപിമാര്‍ വരെയുള്ളവരോട് ഒരുമാസത്തെ ശമ്പളം നല്‍കണമെന്ന് നിര്‍ദ്ദേശം

ഫണ്ടിന്റെ കാര്യത്തില്‍ അപര്യാപ്തത നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് എംപിമാരോട് പഞ്ചായത്ത് മെമ്പര്‍മാര്‍ മുതല്‍ എംപിമാര്‍ വരെയുള്ളവരോട് ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടു. സംഭാവന ആവശ്യപ്പെട്ട് ലോക്‌സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ക്ക് പാര്‍ട്ടി ഖജാന്‍ജി മോത്തിലാല്‍ വോറ കത്തയച്ചതായിട്ടാണ് വിവരം.
കഴിഞ്ഞ വര്‍ഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ വാരിക്കോരി ചെലവഴിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി നേതൃത്വം ഈ നിര്‍ദേശം എംപിമാര്‍ക്ക് മുന്നിലേക്ക് വെച്ചത്. മുന്‍ എംപിമാരോടും ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ വന്‍തുക സംഭാവന നല്‍കി പാര്‍ട്ടിയെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളും കൈവിട്ട അവസ്ഥയിലാണ്. പലരും ഇപ്പോള്‍ ബിജെപിയുമായി ചങ്ങാത്തം തുടങ്ങിയതായിട്ടാണ് വിവരം.
ഒക്‌ടോബര്‍ ആദ്യ ആഴ്ച മുതല്‍ സംഭാവന അയച്ചു തുടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാവര്‍ഷവും പാര്‍ട്ടിയംഗങ്ങളില്‍ നിന്നും പാര്‍ട്ടി 250 രൂപ വീതം സംഭാവന നല്‍കാന്‍ ആവശ്യപ്പെടാറുണ്ട്. കഴിഞ്ഞ മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടത്. മോഡി തരംഗത്തില്‍ ബിജെപി അധികാരത്തിലേക്ക് ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന് അടിത്തറയ്‌ക്കൊപ്പം സാമ്പത്തീകാടിത്തറയും വീണുപോയി .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























