യുവാവിന്റെ കൊലപാതകം: കാമുകി ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

സിനിമയെ വെല്ലുന്ന രീതിയില്‍ മുംബൈ കാര്‍ട്ടര്‍റോഡില്‍ നടന്ന കൊലപാതകത്തില്‍ കൊല്ലപ്പെട്ട 22 വയസുകാരന്‍ റിസ്വാന്‍ ഖാന്റെ കാമുകി അടക്കം 5 പേര്‍ പിടിയില്‍. കഴി!ഞ്ഞ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. മുംബൈ ഖറില്‍ ഒരു പബ്ബില്‍ ഇരിക്കുകയായിരുന്നു റിസ്വാന്‍ഖാനെ കാമുകി സോയാഖാന്‍ ബാന്ധ്രയിലെ കാര്‍ട്ടര്‍ റോഡിലേക്ക് രാത്രിയോടെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഒരു സംഘം ഇയാളെ ആക്രമിച്ച് കുത്തികൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് എത്തിയ റിസ്വാന്റെ സുഹൃത്തുക്കളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന റിസ്വനേയാണ് കണ്ടത്.
സംഭവത്തില്‍ അഞ്ചുപേരെയാണ് പിടികൂടിയത് എന്നാണ് ഖര്‍ പോലീസ് അറിയിച്ചു. കൊലപാതകം സംഘം ആസൂത്രിതമായി നടപ്പിലാക്കിയതാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സോയയ്ക്ക് ഇതില്‍ കൃത്യമായ പങ്കുണ്ടോ എന്നത് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു റിസ്വാന്റെ സംഘവുമായി വലിയ പ്രശ്‌നങ്ങളുണ്ടായിരുന്ന സംഘത്തിലെ അംഗങ്ങളാണ് ഇപ്പോള്‍ പിടിയിലായവര്‍ എന്ന് പോലീസ് പറയുന്നു.
കാമുകിയുടെ പേരില്‍ തന്നെ റിസ്വാനും പിടിയിലായി സംഘത്തിലെ അംഗം അര്‍ഷാദ് ഷിഖയും തമ്മില്‍ മുന്‍പ് തര്‍ക്കമുണ്ടായിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ റിസ്വാനെ ഒരു പാഠം പഠിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് സോയയെ കാര്‍ട്ടര്‍ റോഡിലേക്ക് രാത്രിവിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് റിസ്വാന്‍ വന്നാല്‍ സിഗ്‌നല്‍ നല്‍കാനും അര്‍ഷാദും സംഘവും പെണ്‍കുട്ടിയോട് നിര്‍ദേശിച്ചിരുന്നതായി പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























