വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്... മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒരു എന്‍ട്രന്‍സ് മാത്രം, ഇനി മുതല്‍ അഖിലേന്ത്യാ പ്രവേശന പരീക്ഷ മാത്രം

രാജ്യത്തു മെഡിക്കല്‍ പ്രവേശനത്തിനു ഇനി ഒറ്റ പ്രവേശന പരീക്ഷ മാത്രം. എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പ്രവേശനം അഖിലേന്ത്യാ പ്രവേശന പരീക്ഷയിലൂടെ മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മെഡിക്കല്‍ കോളജുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. പ്രവേശന പരീക്ഷകളിലെ വ്യാപക ക്രമക്കേടുകളെ തുടര്‍ന്നാണ് നടപടി. കൗണ്‍സില്‍ തീരുമാനം അടുത്ത വര്‍ഷം മുതലാണ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്കിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇനി പ്രവേശന പരീക്ഷ നടത്താന്‍ അനുവാദം ഉണ്ടായിരിക്കില്ല. മാനേജ്‌മെന്റ് മെഡിക്കല്‍ കോളജുകള്‍ നടത്തുന്ന പരീക്ഷകള്‍ക്കും സാധുത ഉണ്ടായിരിക്കില്ല. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയിലൂടെ മാത്രമേ പ്രവേശനം നടത്താന്‍ പാടുള്ളുവെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദ്ദേശം നല്കി. സംവരണ സീറ്റുകള്‍ സംബന്ധിച്ചും പ്രവേശനത്തിനു മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്‌ടെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























