ഫീസ് അടക്കാത്തതിന് ക്ലാസിന് പുറത്തു നിര്‍ത്തി; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തെലങ്കാനയിലെ കരിംനഗറില്‍ സ്‌കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നുള്ള പീഡനത്തെയും അപമാനിക്കലിനെയും തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കരിം നഗര്‍ ജില്ലയിലെ പെദ്ദപള്ളിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് ആണ് ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മൃതദേഹം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് മുമ്പായി മൊബൈലില്‍ പകര്‍ത്തിയ വീഡിയോയില്‍ താന്‍ ജീവിതം അവസാനിപ്പിയ്ക്കുന്നതിനുള്ള കാരണം കാര്‍ത്തിക് പങ്കുവച്ചിരുന്നു.
ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ തല്ലിയെന്നും ക്ലാസിന് പുറത്തു നിര്‍ത്തി അപമാനിച്ചെന്നും കാര്‍ത്തിക് ആരോപിയ്ക്കുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയ കാര്‍ത്തിക് തന്റെ ബന്ധുവിന്റെ മൊബൈലില്‍ ആത്മഹത്യാകാരണം പറയുന്ന വീഡിയോ ഷൂട്ട് ചെയ്തു.
താന്‍ അയ്യായിരം രൂപ ഫീസായി കെട്ടിയതായും ഇതില്‍ കൂടുതല്‍ തന്റെ ദരിദ്ര കര്‍ഷക കുടുംബത്തിന് താങ്ങാന്‍ കഴിയില്ലെന്നും കാര്‍ത്തിക് വീഡിയോയില്‍ പറയുന്നു. വീഡിയോ കാണണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടുള്ള കുറിപ്പും കാര്‍ത്തിക് എഴുതിവച്ചിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിന് പൊലീസ് കേസെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























