ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത ഒമ്പതുവയസുകാരന്‍ അറസ്റ്റില്‍

യുപിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ഒമ്പതുവയസുള്ള ഒരു ബാലന്റെ വെളിപ്പെടുത്തല്‍. യുപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബലാത്സംഗക്കേസ് പ്രതി എന്നാണ് പോലീസുകാര്‍ ഈ ബാലനെ വിശേഷിപ്പിച്ചത്. ഈ ബാലന്റെ കഥ ലോകം മുഴുവനും ഇപ്പോള്‍ ചര്‍ച്ച ചെയ്യുകയാണ്. കഴിഞ്ഞ ദിവസം നടന്ന വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായതായി തെളിഞ്ഞു.
കുറ്റകൃത്യം നടത്തിയെന്നു സമ്മതിച്ച ബാലനെ ബറേലിയിലെ ജുവനൈല്‍ ഹോമിലേക്കു മാറ്റിയിരിക്കുകയാണ്. യാദവ വിഭാഗത്തിലുള്ള പെണ്‍കുട്ടിയാണു പീഡനത്തിന് ഇരയായത് എന്നതിനാല്‍ ഒമ്പതുവയസുകാരനെതിരെ എസ്സി/എസ്ടി വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്. പ്രതിയെ തങ്ങള്‍ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയെന്നും കൃത്യം ചെയ്തുവെന്നു പ്രതി സമ്മതിച്ചുവെന്നും കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വെറും പത്തുവയസുപോലുമില്ലാത്ത കുട്ടി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിയായിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണു സംഭവം. മിഠായി വാങ്ങാന്‍ പോകുന്നതിനിടെ ആറുവയസുകാരിയെ ഒപ്പം കളിക്കാന്‍ കൂട്ടുകയായിരുന്നു പ്രതിയെന്നു പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു. അടുത്തുള്ള മൈതാനത്തു വച്ചാണ് കുട്ടിയെ പീഡിപ്പിച്ചത്. കുറെ നേരം കഴിഞ്ഞു തിരികെ എത്തിയ പെണ്‍കുട്ടി വേദനകൊണ്ടു കരയുന്നതു കണ്ടാണ് സംഭവത്തെക്കുറിച്ച അറിഞ്ഞതെന്നു സഹോദരന്‍ പറഞ്ഞു. രക്തം വാര്‍ന്നൊലിക്കുന്നുമുണ്ടായിരുന്നുവെന്ന് സഹോദരന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























