ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ദളിത് വയോധികനെ തീവച്ചു കൊന്നു,അവസാന ആഗ്രഹം സാധിക്കാതെ ചിമ്മയ്യ മടങ്ങി

ഉത്തര്‍പ്രദേശിലെ ഹമിര്‍പൂരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിന് ദളിത് സമുദായത്തില്‍ പെട്ട വൃദ്ധനെ ജീവനോടെ തീവച്ചു കൊന്നു. മദനി ബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെത്തിയ ചിമ്മയാണ് (90) കൊല്ലപ്പെട്ടത്. ചിമ്മയയുടെ അവസാന ആഗ്രഹമായിരുന്നു ബാബ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയെന്നത്. അതിനായാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ഭാര്യയോടും മകന് ദുര്ജനോടുമൊപ്പം ക്ഷേത്രത്തിലെത്തിയ ചിമ്മയെ സഞ്ജയ് തിവാരി എന്നയാള്‍ തടഞ്ഞു നിറുത്തി ആദ്യം കോടാലി ഉപയോഗിച്ച് ആക്രമിച്ചു. ചിമ്മയുടെ ഭാര്യ സഹായത്തിനായി കരഞ്ഞപേക്ഷിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്നവര്‍ രക്ഷയ്ക്കെത്തിയില്ല. ജനക്കൂട്ടം നോക്കി നില്‍ക്കേ മര്‍ദ്ദിച്ച് അവശനാക്കിയ ചിമ്മയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
കേസില്‍ പ്രതിയായ സഞ്ജയ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ വ്യാഴാഴ്ച കാണ്‍പൂരില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ബില്‍ഗാവ് ഗ്രാമത്തിലാണ് കിരാതമായ കൊലപാതകം നടന്നത്.
അക്രമം നടത്തുമ്പോള്‍ പ്രതി മദ്യ ലഹരിയിലായിരുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഒളിവിലാണ്. ഉത്തര്‍പ്രദേശിലെ തന്നെ ദാദ്രിയില്‍ അടുത്തിടെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്ന മദ്ധ്യവയസ്കനെ ഒരു സംഘം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഈ ക്രൂരത അരങ്ങേറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























