ദുപ്പട്ട മുഖത്തുനിന്ന് മാറിയതിന് പിതാവ് ആറ് വയസുള്ള മകളെ തല്ലിക്കൊന്നു

ദുപ്പട്ട മുഖത്തു നിന്ന് മാറിയതിന് പിതാവ് ആറു വയസുള്ള മകളെ മര്‍ദിച്ച് കൊലപ്പെടുത്തി. ഹൃദയത്തെ നടുക്കിയ ഈ സംഭവം അരങ്ങേറിയത് ഉത്തര്‍ പ്രദേശ് ബിറൈലിയിലെ ബിജപൂരിലാണ്.
ദുപ്പട്ട മുഖത്തുനിന്ന് മാറി കിടക്കുന്നത് കണ്ട പിതാവ് പെണ്‍കുട്ടിയെ മര്‍ദിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇവര്‍ പരിസരവാസികളെ സംഭവം അറിയിച്ചു. പ്രദേശവാസികള്‍ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയെ നിലത്തിട്ട് പിതാവ് മര്‍ദിക്കുന്നതാണ് കണ്ടത്. ഇവരില്‍ പലരും ഭയം മൂലം ഇയാളെ തടയാന്‍ ശ്രമിച്ചില്ല.
തുടര്‍ന്ന് മരണത്തിന് കീഴടങ്ങുന്നതുവരെ കുട്ടിയെ പിതാവ് മര്‍ദിക്കുകയായിരുന്നു. പിന്നീട് വീടിന് സമീപം തന്നെ കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം പിതാവ് കുഴിച്ചു മൂടി. ഇതിന് ശേഷമാണ് വിവരം അറിഞ്ഞ് പോലീസ് എത്തുന്നത്. തുടര്‍ന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























