മുഹമ്മദ് അഖ്ലാഖിന്റെ മരണം: ദാദ്രി ഗ്രാമത്തിലേക്കെത്തിയ കേജരിവാളിനെതിരെ വന്‍ പ്രതിഷേധം

ഗോംമാസം കഴിച്ചെന്നും ഗോവധം നടത്തിയെന്നും ആരോപിച്ച് ഒരു സംഘം ആളുകള്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്ലാഖിന്റെ വസതി സന്ദര്‍ശിക്കാനെത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗ്രാമവാസികളുടെ പ്രതിഷേധം. ഗ്രാമത്തിലേക്ക് കേജരിവാള്‍ വരേണ്ടതില്ലെന്നും മടങ്ങിപ്പോകണമെന്നുമായിരുന്നു ഗ്രാമവാസികളുടെ ആവശ്യം.
ഒടുവില്‍ കേജരിവാള്‍ മടങ്ങിയതിന് ശേഷമാണ് പ്രതിഷേധക്കാര്‍ അല്പമൊന്നയഞ്ഞത്. പക്ഷം ചേര്‍ന്ന് വാര്‍ത്തകള്‍ നല്‍കുന്നുവെന്നും തങ്ങളുടെ ഗ്രാമത്തെക്കുറിച്ച് മോശം അഭിപ്രയം തോന്നുന്ന തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നുവെന്നും ആരോപിച്ച് മാധ്യമപ്രവര്ത്തകര്ക്കെകതിരെയും ഗ്രാമവാസികള്‍ പ്രതിഷേധവുമായെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























