ആറു മാസം മുമ്പ് വിവാഹം, ഭാര്യ മാന്യമായി സാരിയുടുക്കാറും സംസാരിക്കാറുമില്ല..! മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു
ഭാര്യയുടെ പെരുമാറ്റത്തിൽ അതൃപ്തനായ ഭർത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര ഔറംഗാബാദിലെ മുകുന്ദ്നഗർ സ്വദേശിയായ സമാധൻ സാബ്ലെയെയാണ് (24) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ വൃത്തിയായി സാരിയുടുക്കാറില്ല, മാന്യമായി നടക്കാനറിയില്ല, സംസാരിക്കാറില്ല തുടങ്ങിയ പരാതികളാണ് ആത്മഹത്യാ കുറിപ്പിൽ ഭർത്താവ് ആരോപിക്കുന്നത്.
ഇതിലുള്ള അതൃപ്തി മൂലമാണ് തന്റെ ആത്മഹത്യയെന്നും യുവാവ് കുറിപ്പിൽ പറയുന്നു.ആറു മാസം മുമ്പാണ് തന്നേക്കാൾ ആറ് വയസ് കുറഞ്ഞ യുവതിയെ യുവാവ് വിവാഹം കഴിച്ചത്.എന്നാൽ ഭാര്യയുടെ പെരുമാറ്റത്തിൽ ഒന്നും സമാധൻ തൃപ്തനല്ലായിരുന്നു.
സംഭവത്തിൽ പോലീസ് പറഞ്ഞത് ഇങ്ങനെ. "മുറിയിലാണ് സാമാധൻ സാബ്ലെയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയുടെ രീതികളിൽ യുവാവ് തൃപ്തനായിരുന്നില്ലെന്നാണ് മനസിലാക്കുന്നത്.
ഭാര്യ നന്നായി സാരിയുടുക്കില്ല, ശരിയായി നടക്കുകയോ സംസാരിക്കുകയോ ചെയ്യില്ല. തുടങ്ങിയ കാര്യങ്ങളാണ് കുറിപ്പിലുള്ളത്. യുവാവിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha