സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി

ആംആദ്മി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തളളി. ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാനും സുപ്രീംകോടതി സോംനാഥ് ഭാരതിയോടു നിര്‍ദേശിച്ചു. സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നു ഭാരതി പോലീസില്‍ കീഴടങ്ങിയിരുന്നു. മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നു ചൂണ്ടിക്കാട്ടി സോംനാഥ് ഭാരതിയുടെ ഭാര്യ ലിപിക കഴിഞ്ഞ ജൂണിലാണു ഡല്‍ഹി വനിതാ കമ്മീഷനുപരാതി നല്‍കിയത്. ഗര്‍ഭിണിയായിരുന്ന കാലത്തു വളര്‍ത്തുനായയെ തന്റെ നേര്‍ക്ക് അഴിച്ചുവിട്ട് ആക്രമിക്കാന്‍ മുതിര്‍ന്നു എന്നും ലിപികയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























