ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ എത്തി; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച

മൂന്നുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ഇന്ത്യയിലെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ രാഷ്ട്രപതിഭവനിലെത്തുന്ന മെര്‍ക്കല്‍ക്ക് ഔദ്യോഗികസ്വീകരണം നല്‍കും.
ഇന്ത്യയും ജര്‍മനിയും തമ്മിലുള്ള സര്‍ക്കാര്‍ തലത്തിലെ മൂന്നാംവട്ട ചര്‍ച്ചകള്‍ക്കായാണ് മെര്‍ക്കലിന്റെ ഇന്ത്യാ സന്ദര്‍ശനം. വ്യവസായ പ്രമുഖരടക്കമുള്ള ഉന്നതതല പ്രതിനിധിസംഘവും ചാന്‍സലറെ അനുഗമിക്കുന്നുണ്ട്.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനുകളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍, ബൗദ്ധിക സ്വത്തവകാശത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍, പ്രതിരോധം, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തും. അന്താരാഷ്ട്ര വിഷയങ്ങളും വ്യാപാരം, സുരക്ഷ തുടങ്ങിയ മേഖലകളെ കുറിച്ചും ചര്‍ച്ച നടക്കും.
ഒക്ടോബര്‍ ആറിന് ബംഗളൂരുവില്‍ മോദിയോടൊപ്പം നാസ്‌കോമിന്റെ വ്യാവസായികപരിപാടിയില്‍ മെര്‍ക്കല്‍ പങ്കെടുക്കും. തുടര്‍ന്ന് അഡുഗോഡിയിലെ ബോഷ് ഫാക്ടറിയും ഇരുവരും സന്ദര്‍ശിക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























