അന്താരാഷ്ട്ര ചലച്ചിത്രമേള: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ലോക ചലച്ചിത്ര ചക്രവാളത്തില്‍ ഇന്ത്യന്‍ സിനിമയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി 46-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് നവംബര്‍ 20ന് തിരിതെളിയും. ഡെലിഗേറ്റ് പാസുകളുടെയും മീഡിയ പാസുകളുടെയും വിതരണം ആരംഭിച്ചു. നവംബര്‍ 20ന് ഗോവയിലെ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്.
പത്തുദിവസത്തെ ഏഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രോത്സവത്തില്‍ ഇന്ത്യന്‍ പനോരമ, അന്താരാഷ്ട്ര സിനിമകള്‍, ഇന്ത്യന്‍, വിദേശ റെട്രോസ്പക്ടീവുകള്‍, ട്രിബ്യൂട്ട്‌സ് എന്നിവയ്ക്കു പുറമെ പ്രത്യേകവിഭാഗത്തില്‍ നിര്‍മിക്കപ്പെട്ട സിനിമകളും പ്രദര്‍ശിക്കപ്പെടും. ലോകോത്തര സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കുമൊപ്പം സംവദിക്കാനുള്ള അവസരം സിനിമാസ്വാദകര്‍ക്കായി ഒരുക്കും.നവംബര്‍ അഞ്ചുവരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്യാം. മീഡിയ രജിസ്‌ട്രേഷന്‍ നവംബര്‍ 10 വരെയാണ്.
http://59.144.97.90/webreg/accreditation/en/delegate.aspx എന്ന ബ്ലോഗില്‍ പ്രതിനിധികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും രജിസ്റ്റര്‍ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് അടച്ച രസീത് കാണിച്ച് ഡെലിഗേറ്റ് പാസുകള്‍ വാങ്ങാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് ഡെലിഗേറ്റ് കിറ്റിനായി കോളേജ് ഐഡി കാര്‍ഡുകള്‍ നിര്‍ബന്ധമാണ്.ഡെലിഗേറ്റായി രജിസ്റ്റര്‍ചെയ്തിട്ടുള്ളവര്‍ക്ക് മീഡിയ അക്രഡിറ്റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതല്ല. രണ്ടു വിഭാഗങ്ങളിലും രജിസ്റ്റര്‍ചെയ്യുന്നവരുടെ പാസുകള്‍ റദ്ദാക്കപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.iffi.nic.in/ , www.iffigoa.org, http://pib.nic.in and http://www.dff.nic.in/ എന്നീ വെബ് വിലാസങ്ങളില്‍ ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























