അയല്‍വാസിയുടെ കുട്ടിയെ കാട്ടി കാമുകന് യുവതിയുടെ ഭീഷണി

കാമുകന് തന്നെ വിവാഹം ചെയ്യുന്നതിനായി യുവതിയുടെ തട്ടിക്കൊണ്ടുപോകല്‍ നാടകം. അയല്‍വാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടു പോയശേഷം അത് കാമുകനുമായുള്ള ബന്ധത്തില്‍ തനിക്ക് ഉണ്ടായ കുട്ടിയാണെന്നും തന്മൂലം തന്നെ വിവാഹം കഴിക്കണമെന്നും യുവതി യുവാവിനെ ഭീഷണിപ്പെടുത്തി.സംഭവത്തില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.
തന്റെ കാമുകനായ രാകേഷ് വിവാഹത്തിന് സമ്മതിക്കാനായി മധ്യപ്രദേശിലെ തികമഗാര്‍ഹിലെ സരോജ് എന്ന സ്ത്രീയാണ് ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ തട്ടിയെടുത്തത്. രണ്ട് വര്‍ഷം മുമ്പാണ് സരോജും രാകേഷും പരിചയത്തിലായത്. ഡല്‍ഹിയില്‍ ജോലിക്കാര്യത്തിനായി ഭര്‍ത്താവിനൊപ്പം പോയപ്പോഴാണ് സരോജ് രാകേഷുമായി പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.
പിന്നീട് വിവാഹം കഴിക്കാനായി സരോജ് രാകേഷിനെ നിര്‍ബന്ധിക്കുകയായിരുന്നു. രാകേഷുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു കുട്ടിയുണ്ടായി എന്ന് ഭീഷണിപ്പെടുത്തിയാണ് രാകേഷിനെ സരോജ് വിവാഹത്തിനായി നിര്‍ബന്ധിച്ചത്. കുട്ടിയുമായി സരോജ് രാകേഷിനെ ജൈസിനഗറില്‍ വച്ച് കണ്ടു. തുടര്‍ന്ന് കുട്ടിയുമായി ഇരുവരും ഭോപ്പാലിലേക്ക് പോകും വഴി ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.
അതേസമയം കുട്ടിയ്ക്ക് രോഗം പിടിപെട്ടതായാണ് റിപ്പോര്‍ട്ട്. രാകേഷിന്റെ സഹോദരി ചൂടാക്കിയ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടിയെ പൊള്ളിച്ചതായും പോലീസ് പറഞ്ഞു. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























