ഷീനബോറ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണിയുടെ നില മെച്ചപ്പെട്ടു; ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

അധിക അളവില്‍ മരുന്നുകഴിച്ച് ആസ്പത്രിയിലായ ഇന്ദ്രാണി മുഖര്‍ജിക്ക് ബോധം തെളിഞ്ഞതായി ജെ.ജെ. ആസ്?പത്രി അധികൃതര്‍ അറിയിച്ചു. വ്യക്തമായി സംസാരിക്കാന്‍ കഴിയുമ്പോള്‍ അവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മകള്‍ ഷീന ബോറയെ വധിച്ചെന്ന കേസില്‍ മുഖ്യപ്രതിയാണ് മാധ്യമ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഇന്ദ്രാണി മുഖര്‍ജി.
ഇതിനിടെ ഷീന ബോറ കേസില്‍ ജയിലില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജിയുടെയും മുന്‍ ഭര്‍ത്താവ് സന്‍ജീവ് ഖന്നയുടെയും െ്രെഡവര്‍ ശ്യാംറോയിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി ഒക്ടോബര്‍ 19 വരെ നീട്ടി. അപകടനില തരണം ചെയ്ത ഇന്ദ്രാണി ക്ഷീണിതയാണെന്ന് ജെ.ജെ. ആസ്?പത്രി ഡീന്‍ ഡോ.ടി.പി. ലഹാനെ അറിയിച്ചു.
ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അവര്‍ അനുസരിക്കുന്നുണ്ട്. വെള്ളം കൊടുത്തത് കുടിച്ചു. എങ്കിലും ഇനിയും 48 മണിക്കൂര്‍ അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. അതിനുശേഷം അവരെ ജയിലിലേക്ക് മടക്കി അയയ്ക്കും. ശനിയാഴ്ച ഗാഢനിദ്രയിലേക്കുവീണ ഇന്ദ്രാണി ഞായറാഴ്ചയോടെ ബോധം വീണ്ടെടുക്കുകയായിരുന്നു.
വിഷാദരോഗത്തിന് കഴിക്കുന്ന ബെന്‍സോഡയാസെപിന്‍ എന്ന ഗുളികയുടെ തോത് ഇന്ദ്രാണിയുടെ ശരീരത്തില്‍ അളവിലേറെയുണ്ടെന്ന് അവരുടെ മൂത്രപരിശോധനയില്‍ തെളിഞ്ഞതായി ലഹാനെ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിനിടെ ഇന്ദ്രാണിയുടെ അഭിഭാഷകന്‍ അവരെ കാണാന്‍ എത്തിയെങ്കിലും ആസ്?പത്രി അധികൃതര്‍ അനുവദിച്ചില്ല. ഇന്ദ്രാണിയെ കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























