കേരളത്തിലും ബീഫ് നിരോധിക്കാന്‍ നീക്കം: നിലപാട് അറിയാന്‍ ദിഗ് വിജയ് സിംഗിന് കേന്ദ്രമന്ത്രി കത്തയ്ക്കും

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കുന്നത് സംബന്ധിച്ച നിലപാടറിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗിന് കേന്ദ്രകൃഷിവകുപ്പ് സഹമന്ത്രി സഞ്ജീവ് ബല്യാണ്‍ കത്തയ്ക്കും. ഗോവധം നിരോധനമേര്‍പ്പെടുത്തിയത് കോണ്‍ഗ്രസെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ കത്ത്. കേരളത്തില്‍ ബീഫ് നിരോധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ മുസാഫിര്‍ നഗര്‍ എംപി കൂടിയായ സഞ്ജീവ് ബല്യാണ്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് ഇന്ത്യ ടുഡേ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിക്കാനുള്ള നിയമത്തിന് രൂപം നല്‍കിയത് കോണ്‍ഗ്രസ് ആയിരുന്നു. മുഗള്‍ ഭരണ കാലത്തുപോലും ഗോവധത്തില്‍ ഹിന്ദുക്കളുടെ മനോവികാരം ഭരണ കര്‍ത്താക്കള്‍ മാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞയാഴ്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് രാജ്യവ്യാപകമായി ഗോവധം നിരോധിക്കണമെന്ന ആവശ്യമുയര്‍ന്നത്.രാജ്യത്ത് പോത്തിറച്ചിയെന്ന പേരില്‍ ഗോമാംസം കയറ്റുമതി ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കുന്നതിനായി അഗ്രികള്‍ച്ചര്‍ ആന്റ് പ്രൊസസ്സ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തുമെന്നും സഞ്ജീവ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























