ഡല്‍ഹി ഇമാമിന്റെ മകന് ഹിന്ദു യുവതി വധു

ഡല്‍ഹി ഇമാം സാഹി ഇമാം സയ്ദ് അഹമ്മദ് ബുഖാരിയുടെ മകന്‍ ഷബാന്‍ ബുഖാരിക്ക് ഹിന്ദു യുവതി വധുവാകുന്നു. ഗസ്സിയാബാദില്‍ നിന്നുള്ള ഇരുപതുകാരിയാണ് ഷബാന്റെ ജീവിതസഖിയാകുന്നത്. പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രണയവിവാഹമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
വിവാഹത്തിന് മുന്നോടിയായി പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചുവെന്നാണ് സൂചന. പെണ്‍കുട്ടി ഖുറാന്‍ പഠനം ആരംഭിച്ചതായും ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ പതിമൂന്നിനാണ് വിവാഹം. ആദ്യം വിവാഹത്തെ എതിര്‍ത്തെങ്കിലും പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറായതോടെ ഡല്‍ഹി ഇമാം വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























