Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ചാബ് കൃഷി ഡയറക്ടറുടെ വസതിയില്‍ റെയ്ഡ്; പിടിച്ചെടുത്തത് 53 കുപ്പി സ്‌കോച്ചും വിദേശ കറന്‍സികളും

06 OCTOBER 2015 04:28 PM IST
മലയാളി വാര്‍ത്ത.

വിഷം കഴിക്കാറായി കര്‍ഷകര്‍, കുപ്പിയുടെ എണ്ണം കൂട്ടി കൃഷി ഡയറക്ടര്‍. പഞ്ചാബില്‍ കീടനാശിനി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ കൃഷി വകുപ്പ് ഡയറക്ടറുടെ വസതിയില്‍ നിന്ന് പിടിച്ചെടുത്തത് 53 കുപ്പി വിദേശമദ്യവും ലക്ഷക്കണക്കിന് രൂപയുടെ വിദേശ കറന്‍സികളും. അതും മുന്തിയ കമ്പനികളുടെ വിലയേറിയ സ്‌കോച്ചുകള്‍ തന്നെ. ഞായറാഴ്ച രാത്രിയാണ് കൃഷി ഡയറക്ടര്‍ മംഗള്‍ സാധുവിന്റെ വസതിയില്‍ റെയ്ഡ് നടന്നത്.
പഞ്ചാബിലെ പരുത്തി കര്‍ഷകര്‍ക്കായി ബയര്‍ കോര്‍പ് സയന്‍സ് ഒബ്‌ലെറോണ്‍ കീടനാശിനി കമ്പനിയില്‍ നിന്ന് 33 കോടി രൂപയുടെ കീടനാശിനി വാങ്ങിയത് സാധുവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു. 92,130 ലിറ്റര്‍ കീടനാശിനിയാണ് വാങ്ങിയത്. എന്നാല്‍ ഈ കീടനാശിനി ഉപയോഗിച്ച കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ലെന്നു മാത്രമല്ല 11,780 ഏക്കര്‍ സ്ഥലത്തെ പരുത്തി കൃഷി കീടബാധമൂലം നശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് കര്‍ഷകരും കോണ്‍ഗ്രസും കൃഷി വകുപ്പിലെ ഇടപാടിനെതിരെ രംഗത്തുവന്നത്.
സാധുവില്‍ നിന്നും 750 എം.എല്‍ അളവ് വരുന്ന മദ്യത്തിന്റെ കെയ്‌സുകളാണ് പിടിച്ചെടുത്തത്. ഇതില്‍ നാല് കെയ്‌സ് ബ്ലൂ ലേബല്‍, അഞ്ച് കെയ്‌സ് ഷിവാസ് റീഗല്‍, നാല് കെയ്‌സ് ബ്ലാക്ക് ലേബല്‍ കുപ്പികളുമാണ് പിടിച്ചെടുത്തത്. ഇവയുടെ വിലയാകട്ടെ ഓരോന്നിനും യഥാക്രമം 18,000രൂപ, 4,200 രൂപ, 5,500 രൂപ എന്നിങ്ങനെയാണ്.
ഇതിനു പുറമേ 7.5 ലക്ഷം രൂപ മൂല്യമുള്ള 11,634 യു.എസ് ഡോളര്‍, 1.13 ലക്ഷം രൂപ വിലമതിക്കുന്ന 2,290 കനേഡിയന്‍ ഡോളര്‍ എന്നിവയും അലമാരയില്‍ നിന്ന് കണ്ടെടുത്തു. സാധുവിന്റെ കിടപ്പുമുറിയില്‍ ഒളിപ്പിച്ചുവച്ച 4.14 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 1997 മുതല്‍ 2015 വരെ അഞ്ചിടങ്ങളിലായി വാങ്ങിക്കൂട്ടിയ പുരയിടങ്ങളുടെ രേഖകളും അന്വേഷണ സംഘത്തിന് കിട്ടി. മൊഹാലിയില്‍ 2700 ചതുരശ്ര അടിയും മക്ത്‌സറില്‍ 2500 ചതുരശ്ര അടിയും തരണ്‍ തരാണില്‍ 2700 ചതുരശ്ര അടിയും വിസ്തൃതിയുള്ള വീടുകളും ഇതില്‍ പെടും. അഞ്ചു കോടി രൂപയാണ് ഇതിന്റെ വിപണിമൂല്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തൊരു വിധിയിത്? 2018ൽ വാഹനാപകടത്തിൽ കണ്മുന്നിൽ ജിജിക്ക് ഭാര്യയെ നഷ്ടമായി; 8 വർഷങ്ങൾക്കുശേഷം അന്യനാട്ടിൽ വച്ച് മകൾ ആൻ മേരിയും അകാലത്തിൽ നഷ്ടമായി; ജിജി മാത്യുവിനെ ആശ്വസിപ്പിക്കാനാകാതെ ഉറ്റവർ ; അനിലേ  (2 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 120 രൂപയുടെ വർദ്ധനവ്  (6 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്  (11 minutes ago)

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (31 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (41 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (44 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (57 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (1 hour ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (1 hour ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (2 hours ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (2 hours ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (2 hours ago)

Malayali Vartha Recommends