മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിധു ആശുപത്രിയില്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജോത് സിംഗ് സിധുവിനെ ഞരമ്പില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിധുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഞരമ്പുകളില്‍ രക്തം കട്ടപിടിയ്ക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ഡീപ് വെയ്ന്‍ ത്രോംബോസിസാണ് സിധുവിനെ ബാധിച്ചത്. തക്ക സമയത്ത് ചികിത്സ നല്‍കാനായതുകൊണ്ടാണ് സിധുവിന്റെ നില ഗുരുതരമാവാതെ തടയാന്‍ കഴിഞ്ഞതെന്ന് ന്യൂഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് സിധുവും ട്വിറ്ററിലൂടെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























