കോല്‍ക്കത്തയില്‍ മെട്രോ സര്‍വീസ് തടസപ്പെട്ടു

കോല്‍ക്കത്തയില്‍ മെട്രോ റെയില്‍ സംവിധാനം തടസപ്പെട്ടു. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് മെട്രോ സര്‍വീസ് തടസപ്പെട്ടത്. ഇതേത്തുടര്‍ന്ന് കവിസുഭാഷ് മെട്രോസ്റ്റേഷനില്‍ നിന്ന് രാവിലെ 6.45 ന് പുറപ്പെട്ട ട്രെയിന്‍ 7.20 ന് പാര്‍ക്ക് സ്ട്രീറ്റ് സ്റ്റേഷനില്‍ പിടിച്ചിട്ടു. സാങ്കേതിക തകരാര്‍ കണ്‌ടെത്തിയപ്പോള്‍ തന്നെ യാത്രക്കാരെ ട്രെയിനില്‍ നിന്ന് ഇറക്കുകയും സര്‍വീസ് തത്കാലം നിര്‍ത്തി വെക്കുകയും ചെയ്തു. തകരാര്‍ പരിഹരിച്ച ശേഷം സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























