സോംനാഥ് ഭാരതിക്കു ജാമ്യം

ഭാര്യ ലിപിക വധിക്കാന്‍ ശ്രമിച്ച കേസിലും ഗാര്‍ഹിക പീഡനക്കേസിലും എഎപി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിക്കു കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹിയിലെ ദ്വാരക അഡീഷണല്‍ സെഷന്‍ കോടതി ജഡ്ജി അനില്‍കുമാറാണു സോംനാഥിനു ജാമ്യം അനുവദിച്ചത്. ഒരുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
തനിക്കെതിരേ ഉയര്‍ന്ന കേസുകള്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് സോംനാഥ് ഭാരതി ആരോപിച്ചു. സോംനാഥിനു ജാമ്യം നല്കുന്നതിനെ ഡല്‍ഹി പോലീസ് ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള പ്രതി പരാതിക്കാരിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്‌ടെന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കോടതി ഇതു അംഗീകരിച്ചില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























