ദാദ്രി പുകയുന്നു; ഹിന്ദുക്കള്‍ക്ക് തോക്കുകള്‍ നല്‍കുമെന്ന് ബി.ജെ.പി എം.പി ആദിത്യനാഥ്

ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മുസ്ലിം മദ്ധ്യവയസ്‌കനെ കൊലപ്പെടുത്തിയ ഉത്തര്‍പ്രദേശിലെ ദാദ്രിയിലെ ബിഷാധാ ഗ്രാമത്തില്‍ സംഘര്‍ഷം പുകയുമ്പോള്‍ വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി യോഗി ആദിത്യനാഥ് രംഗത്ത്. അക്രമങ്ങളെ നേരിടുന്നതിന് ബിഷാധയിലെ ഹിന്ദുക്കള്‍ക്ക് തോക്കുള്‍പ്പടെയുള്ള എല്ലാ സഹായങ്ങളും ചെയ്തുനല്‍കുമെന്നായിരുന്നു എം.പിയുടെ പ്രതികരണം.
എം.പിയുടെ പ്രതികരണത്തിന് പിന്നാലെ \'ഹിന്ദു യുവ വാഹിനി\' ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകളിലെ നിരവധി പ്രവര്‍ത്തകരാണ് ഗ്രാമത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പുറത്തുനിന്നുള്ളവരെ പോലീസ് ഗ്രാമാതിര്‍ത്തിയില്‍ തടയുകയാണ്.
അധികാരികളുടെ ക്രൂരതയ്ക്ക് ഇരയാകുന്ന എല്ലാ ഹിന്ദുക്കളെയും തങ്ങള്‍ നേരിട്ട് കാണുമെന്നും ആളായും, തോക്കുള്‍പ്പടെയുള്ള ആയുധങ്ങളായും എല്ലാ സഹായങ്ങളും നല്‍കുമെന്നും പ്രവര്‍ത്തകരിലൊരാളായ ജിതേന്ദ്ര ത്യാഗി ഗ്രാമാതിര്‍ത്തിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അഖ്‌ലാഖിന്റെ കൊലപാതകത്തില്‍ ഖേദം പ്രകടിപ്പിച്ച ത്യാഗി സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























