ഗസല്‍ ഗായകന് ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം, സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്

മുംബൈയില്‍ നടത്താനിരുന്ന പാക്ക് ഗസല്‍ ഗായകന് ഗുലാം അലിയുടെ സംഗീത പരിപാടി ശിവസേനാ ഭീഷണിയെത്തുടര്‍ന്ന് ഇന്നലെ റദ്ദാക്കിയിരുന്നു. എന്നാല്‍ ഗുലാം അലിക്ക് ഡല്‍ഹി സര്‍ക്കാരിന്റെ ക്ഷണം ലഭിച്ചു. സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹി സാംസ്കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.
നാളെയായിരുന്നു മുംബൈയിലെ സംഗീത പരിപാടി നടത്താനിരുന്നത്. പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്കാരിക സഹകരണം അനുവദിക്കില്ലെന്നും സംഗീതപരിപാടി തടയുമെന്നും ശിവസേന മുന്നറിയിപ്പു നല്‍കിയിരുന്നു. പരിപാടിയുമായി മുന്നോട്ടുപോയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് വേദിയായി നിശ്ചയിച്ചിരുന്ന മധ്യമുംബൈയിലെ ഷണ്മുഖാനന്ദ ഹാള്‍ അധികൃതര്‍ക്ക് ശിവസേനയുടെ ചലച്ചിത്ര യൂണിയനായ ചിത്രപത് സേന കത്ത് നല്‍കുകയും ചെയ്തു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് ഗുലാം അലിക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയതിനു പിന്നാലെ പരിപാടി റദ്ദാക്കിയതായി സംഘാടകര്‍ അറിയിക്കുകയായിരുന്നു. ഏപ്രിലില്‍ പുണെയില്‍ പാക്ക് ഗായകന് ആതിഫ് അസ്ലമിന്റെ സംഗീത പരിപാടിയും സേനാ പ്രതിഷേധത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























