ബീഫ് ഫെസ്റ്റ്: ജമ്മു കാഷ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാര്‍ സ്വതന്ത്ര എംഎല്‍എയെ കൈയേറ്റം ചെയ്തു

എംഎല്‍എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ ജമ്മു കാഷ്മീര്‍ സ്വതന്ത്ര എംഎല്‍എ റാഷിദ് എന്‍ജിനിയറെ ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്കുള്ളില്‍ മര്‍ദ്ദിച്ചു. ബുധനാഴ്ച രാത്രിയാണു റാഷിദ് ബീഫ് പാര്‍ട്ടി നടത്തിയത്. രവീന്ദ്ര റായിനയുടെ നേതൃത്വത്തിലുള്ള ബിജെപി എംഎല്‍എമാരാണു റാഷിദിനെ കൈയേറ്റം ചെയ്തത്. കൈയാങ്കളിയെത്തുടര്ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബിജെപി എംഎല്‍എമാര്‍ക്കെതിരേ നടപടി എടുക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബിജെപി എംഎല്‍എമാര്‍ റാഷിദിനെ കൊല്ലാനുള്ള ശ്രമമാണു നടത്തിയതെന്നു പ്രതിപക്ഷ നേതാവ് ഒമര്‍ അബ്ദുള്ള ആരോപിച്ചു. തന്റെ മതവിശ്വാസം അനുസരിച്ചു മദ്യവും പന്നിമാംസവും അനുവദനീയമല്ല. എന്നുകരുതി നിയമസഭാ അംഗങ്ങള്‍ അവ ഉപയോഗിക്കുന്നതു തടയാന്‍ തനിക്ക് അവകാശമില്ലെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.
ബീഫ് നിരോധനത്തിനെതിരേ നിയമസഭയില്‍ പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. നടപടികള്‍ തടസപ്പെടുത്തിയതിനു രണ്ടു പ്രതിപക്ഷ അംഗങ്ങള്‍ക്കു സസ്പെന്‍ഷനും ലഭിച്ചു. സമ്പൂര്‍ണ ബീഫ് നിരോധനം ലംഘിക്കുന്നവര്‍ക്കു ശിക്ഷ നല്‍കണമെന്ന ബിജെപിയുടെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തോടെയാണു നിയമസഭ കലുഷിതമായത്.
ബീഫ് വില്പനയും കൈവശം വയ്ക്കുന്നതും നിരോധിക്കുന്ന 150 വര്‍ഷം പഴക്കമുള്ള ഗോവധ നിരോധന നിയമം കര്‍ശനമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ കാഷ്മീര്‍ ഹൈക്കോടതിയുടെ ജമ്മു ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബീഫ് നിരോധനം പിന്‍വലിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയുടെ ശ്രീനഗര്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനു നോട്ടീസയക്കുകയും ചെയ്തിരുന്നു.
ഒരേ വിഷയത്തില്‍ രണ്ടു വിധികള്‍ വന്നതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്നാണു ബീഫ് നിരോധിച്ചുള്ള ജമ്മു കാഷ്മീര്‍ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























