കാട്ടുനീതി വേണോ, വികസനം വേണോ എന്നു തീരുമാനിക്കാന്‍ മോദിയുടെ ആഹ്വാനം

കാട്ടുനീതി വോണോ, അതോ വികസനം വേണോ എന്നു തീരുമാനിക്കാന്‍ ബിഹാര്‍ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. ബിഹാറിനെ മുന്‍ഗെറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധനെ ചെയ്തു സംസാരിക്കുകയായിരുന്നു മോദി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും മോദി നിശിതമായി വിമര്‍ശിച്ചു.
ജയപ്രകാശ് നാരായണനെക്കുറിച്ച് ഊറ്റംകൊള്ളുന്നവരായ നിതീഷും ലാലുവും ഇപ്പോള്‍ കൂട്ടുകൂടിയിരിക്കുന്നത് അദ്ദേഹത്തെ ജയിലിലടച്ച കോണ്‍ഗ്രസിനൊപ്പമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസനത്തിന്റെയും യുവജന ക്ഷേമത്തിന്റെയും പാതയിലൂന്നിയുള്ള ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പാകും ഇത്. 4,000 തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ ബിഹാറിലുണ്ട്. നടപ്പായികൊണ്ടിരിക്കുന്ന കാട്ടുനീതിക്ക് അവസാനമുണ്ടാകണമെന്നും മോദി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























