ദാദ്രി പ്രശ്നം പരാമര്‍ശിക്കാതെ മോഡിയുടെ തിരഞ്ഞെടുപ്പു പ്രചരണം, ബിഹാറിലെ മൂംഗറിലാണ് മോദി ഇന്ന് തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തത്

ദാദ്രി സംഭവം പരാമര്‍ശിക്കാതെ ബിഹാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പു പ്രചരണം. ബിഹാറിലെ മൂംഗറിലാണ് മോദി ഇന്ന് തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തത്. മോദിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങളിലേക്ക്.
കാറ്റ് എങ്ങനെയാണ് വീശുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. വികസന രാഷ്ട്രീയം മുന്‍നിര്‍ത്തി ബിഹാര്‍ നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. 1979ലെ ഇന്നത്തെ ദിവസമാണ് നമ്മുടെ നേതാവ് ജയപ്രകാശ് നാരായണന് മരിച്ചത്. അഴിമതിക്കെതിരെ പോരാടിയ നേതാവായിരുന്നു ജെപി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ പോയതോടെയാണ് അദ്ദേഹം പെട്ടെന്ന് മരണമടഞ്ഞത്. അദ്ദേഹത്തെ പിന്തുണച്ചവരെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിലാണ്. അതേ കോണ്‍ഗ്രസാണ് ജെപിയെ ജയിലിലേക്ക് അയച്ചത്.
റാം മനോഹര്‍ ലോഹ്യയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും സ്തുതിച്ചവരെല്ലാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൂടെച്ചേര്‍ന്ന് ഞങ്ങളെ അപമാനിക്കുകയാണ്. ഞാന്‍ ഗുജറാത്തിലാണ് ജനിച്ചത്. മഹാത്മാഗാന്ധിയുടെ നാടാണത്. ഇവിടെയാണ് ശ്രീകൃഷ്ണന് ദ്വാരക ഉണ്ടാക്കിയത്. ശ്രീകൃഷ്ണന്റെ പിന്തുടര്ച്ചക്കാരാണ് യദുവംശജര്‍. പക്ഷേ ബിഹാറിലെ നേതാക്കള്‍ യദുവംശത്തെ അപമാനിച്ചു.
തിരഞ്ഞെടുപ്പു വരും പോകും, പക്ഷേ യദുവംശജര്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് ലാലു ഓര്‍മിക്കണം. യദുവംശജര്‍ കഴിക്കുന്നതിനെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ലാലു ഉന്നയിച്ചിരിക്കുന്നത്. ഇതില്‍ പ്രകോപിതരായ യുവജനങ്ങളെ പിശാചു ബാധിച്ചവരെന്നാണ് ലാലു വിശേഷിപ്പിച്ചത്. സാത്താന് ലാലുവിനെ പിടികൂടിയത് എന്തിനെന്ന് എനിക്കറിയാം, മോദി പറഞ്ഞു.
ഇതേയാള്ക്കാരെ വീണ്ടും ജയിപ്പിച്ച് സംസ്ഥാനം കൊള്ളയടിക്കാന്‍ അനുവദിക്കണോ? കോണ്‍ഗ്രസിന് അധികാരമില്ല, സ്വാധീനവും. ഇത്രയും മോശപ്പെട്ട അവസ്ഥയില്‍ കോണ്‍ഗ്രസ് എത്തിയിട്ടില്ല. ഇതിനു കാരണം നേതാക്കളുടെ ഈഗോയാണ്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രിന് അര്‍ഹതപ്പെട്ട സ്ഥലം ജനങ്ങള്‍ കാണിച്ചുകൊടുക്കും.
ഇപ്പോള്‍ കാട്ടുഭരണവും വികസന ഭരണവും തമ്മിലുള്ള പോരാട്ടമാണ്. കാട്ടുഭരണം വരണമെന്നാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കാട്ടുഭരണത്തിന്റെ പ്രധാന സവിശേഷത തട്ടിക്കൊണ്ടുപോകലാണ്. ഇവിടെ അതൊരു വ്യവസായമാണ്. തട്ടിക്കൊണ്ടുപോകലുകള്‍ തിരികെവരണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്.
ബിഹാറിലെ യുവാക്കളില്‍ തികഞ്ഞ വിശ്വാസമുണ്ടെനിക്ക്. വെള്ളം തൊട്ട് മണ്ണ് വരെ എല്ലാം ഊറ്റിക്കൊണ്ടുപോയി. 2022ല്‍ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഇന്ത്യയിലെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി എത്തിക്കുക എന്നത് തന്റെ സ്വപ്നമാണ്. ബിഹാറിന് വികസനമാണ് വേണ്ടത്. 1.65 ലക്ഷം കോടിയുടെ പാക്കേജിലൂടെ വികസമെത്തും. ഞങ്ങള്‍ക്ക് ഒരു അവസരം തരൂ, വികസനം തള്ളിയവരെ ജനങ്ങള്‍ തള്ളൂവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























